മങ്കൊന്പ്: 11-ാമത് ക്ലബ് ക്രൂ ലോകചാന്പ്യൻഷിപ്പിൽ കുട്ടനാട് സ്വദേശി റഫറിയാകും. ചന്പക്കുളം നടുവിലെവീട്ടിൽ എൻ.പി. ജോസഫിന്റെയും മറിയാമ്മയുടെയും മകൻ ടോം ജോസഫാണ് (50) അപൂർവനേട്ടത്തിന് അർഹനായത്. 17 മുതൽ 22 വരെ ഹംഗറിയിലെ ഷ്വേഡ്ജിലാണ് മത്സരം. 32 രാജ്യങ്ങളിൽ നിന്നായി 125 ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
2017-ൽ ചൈനയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലും ടോം ജോസഫ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു. മുൻ വായുസേന ഉദ്യോഗസ്ഥനായ ടോം, ഡ്രാഗണ്‍ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാനാണ്. ചന്പക്കുളം കോരത്തറയ്ക്കൽ കുടുംബാംഗവും പൂനയിൽ അധ്യാപികയുമായ ഐവി ജോസഫാണ് ഭാര്യ. ഏക മകൻ ജുഗൽ ജോസഫ്.
ക്ലബ് ക്രൂ ലോകചാന്പ്യൻഷിപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ടോം ജോസഫ്
01:12 AM Jul 08, 2018 | Deepika.com