ധോണി @ 500
01:12 AM Jul 08, 2018 | Deepika.com
കാര്‍ഡിഫ്: 500 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരനായി മഹേന്ദ്ര സിംഗ് ധോണി ചരിത്രം കുറിച്ചു. ഇന്നലെയായിരുന്നു ധോണിയുടെ 37-ാം ജന്മദിനം. ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി-20 പരമ്പരയുടെ രണ്ടാം മത്സരത്തിലൂടെയാണ് ധോണി 500 മത്സരം തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതിനു മുമ്പ് 500 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍. 90 ടെസ്റ്റ് മത്സരങ്ങള്‍, 318 ഏകദിനങ്ങള്‍, ഇതുവരെ 92 ട്വന്റി-20 മത്സരങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന്റെ പേരില്‍.