ന്യൂയോർക്ക്: ചിലന്തിവലയൊരുക്കി നീചശക്തികൾക്കെതിരേ പോരാടുന്ന സ്പൈഡർമാൻ എന്ന അതിമാനുഷ കഥാപാത്രത്തിനു ജീവൻ നല്കിയ ശില്പികളിലൊരാളായ സ്റ്റീവ് ഡിക്ടോ(90)അന്തരിച്ചു. ജൂൺ 29നു മാൻഹട്ടനിലെ വസതിയിൽ സ്റ്റീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുന്പോൾ മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നു ന്യൂയോർക്ക് പോലീസ് പറഞ്ഞു.
മാർവൽ കോമിക്സിനു വേണ്ടി സ്പൈഡർ മാൻ ആൻഡ് ഡോക്ടർ സ്ട്രേഞ്ച് സീരീസ് എന്ന കഥ മെനഞ്ഞതും എക്കാലത്തെയും ഹോളിവുഡ് ബോക്സ് ഓഫീസ് ഹിറ്റായ പീറ്റർ പാർക്കർ എന്ന സ്പൈഡർമാൻ എന്ന കഥാപാത്രത്തിനു ജീവൻ നല്കിയതും സ്റ്റാൻ ലീയും സ്റ്റീവ് ഡിക്ടോയും ചേർന്നാണ്. 1962ൽ മാർവൽ കോമിക്സിലെ അമൈസിംഗ് ഫാന്റസി എന്ന ലക്കത്തിൽ ആദ്യമായി സ്പൈഡർമാൻ കഥ അച്ചടിച്ചുവന്നു. ശസ്ത്രക്രിയാവിദഗ്ധനായ ഡോക്ടറുടെ കഥപറയുന്ന ഡോക്ടർ സ്ട്രേഞ്ച് എന്ന കഥാപാത്രവും ഡിക്ടോയുടെ സൃഷ്ടിയാണ്. സ്ക്വിരൽ ഗേൾ എന്ന കോമിക് കഥാപാത്രവും ഏറെ ശ്രദ്ധനേടി.