സ്റ്റോക്ഹോം: ഈവർഷം സാഹിത്യത്തിനു നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന സ്വീഡിഷ് അക്കാദമിയുടെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ബദൽ സമ്മാനം നൽകാൻ നൂറിലധികം ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും ഉൾപ്പെട്ട സംഘം തീരുമാനിച്ചു.
സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ടയാളുമായി സ്വീഡിഷ് അക്കാദമിക്കുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്നാണ് സാഹിത്യ നൊബേൽ ഇക്കൊല്ലം വിതരണം ചെയ്യേണ്ടെന്നു തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചു രൂപീകരിച്ച ന്യൂ അക്കാദമിയുടെ നേതൃത്വത്തിൽ ഈ വർഷം ഡിസംബർ പത്തിനു തന്നെ സമ്മാനം വിതരണം ചെയ്യുമെന്നു സംഘാടകർ അറിയിച്ചു. 113,000ഡോളറാണു സമ്മാനത്തുക. ഇതു സംഭാവനയിലൂടെയും മറ്റും സമാഹരിക്കാനാണു തീരുമാനം.