ലക്നോ/മുസാഫർനഗർ: മുസാഫർനഗർ സർവത് റോഡ് പരിസരത്തെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു പേർ ആക്രിക്കടയിലെ തൊഴിലാളികളും രണ്ടുപേർ സമീപത്തെ കടകളിലുണ്ടായിരുന്നവരുമാണ്. പരിക്കേറ്റ നാലുപേരെ മുസാഫർനഗറിലെയും ലക്നോവിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.