+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 18 മുതൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ ഓ​ഗ​സ്റ്റ് പ​ത്തു വ​രെ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ മു​ത്ത​ലാ​ക്ക്, മെ​ഡി​ക്ക​ൽ, ഒ​ബി​സി, ട്
പാർലമെന്‍റിന്‍റെ വർഷകാല  സമ്മേളനം ജൂലൈ 18 മുതൽ
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ ഓ​ഗ​സ്റ്റ് പ​ത്തു വ​രെ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ മു​ത്ത​ലാ​ക്ക്, മെ​ഡി​ക്ക​ൽ, ഒ​ബി​സി, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബി​ല്ലു​ക​ൾ എ​ന്നി​വ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന 18 ദി​വ​സ​ത്തെ സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​കും.

രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍റെ കാ​ലാ​വ​ധി ജൂ​ലൈ ഒ​ന്നി​ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ പു​തി​യ ഉ​പാ​ധ്യ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പാ​കും സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക. ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നെ ബി​ജെ​പി​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കി​ല്ല. കോ​ണ്‍ഗ്ര​സി​ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​വ​ശേ​ഷി​ച്ച ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യാ​യി​രു​ന്ന ഈ സ്ഥാ​ന​ത്തേ​ക്ക് ഇ​നി മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ നേ​താ​വി​നെ പി​ന്തു​ണ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ​ദ​വി ബി​ജു ജ​ന​താ​ദ​ളി​ന് ന​ൽ​കാ​ൻ നീ​ക്ക​മു​ണ്ട്. ഈ ​പ​ദ​വി​യി​ൽ ടി​ഡി​പി​ക്കും നോ​ട്ട​മു​ണ്ട്. എ​ന്നാ​ൽ, പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ ത്താ​ൻ ഭ​ര​ണ- പ്ര​തി​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ വൈ​കാ​തെ ച​ർ​ച്ച ന​ട​ത്തി​യേ​ക്കും.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ