വാഷിംഗ്ടൺഡിസി: മെക്സിക്കോ യിൽനിന്ന് അതിർത്തി കടന്ന് അനധികൃതമായി യുഎസിൽ എത്തുന്നവരെ നിയമനടപടിക്കു മുതിരാതെ കൈയോടെ പിടിച്ചുപുറത്താക്കണമെന്ന് ട്രംപ്.
ആക്രമണകാരികളെന്നാണ് അതിർത്തി കടന്നെത്തുന്നവരെ ട്രംപ് വിശേഷിപ്പിച്ചത്. ഇവരെ കോടതിയിൽ ഹാജരേക്കണ്ടതില്ല. ഇത്തരം കേസുകൾക്കായി നിരവധി ജഡ്ജിമാരെ നിയമിക്കേണ്ട ആവശ്യമില്ലെന്നും അഭയാർഥികളെ അതിർത്തി കടക്കാൻ സമ്മതിക്കാതിരിക്കുകയാണു വേണ്ടതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു.