വാഷിംഗ്ടൺ ഡിസി: രണ്ടുദിവസത്തെ ചൈനാ സന്ദർശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ഇന്നു ബെയ്ജിംഗിലെത്തും. പ്രതിരോധ സെക്രട്ടറിയെന്ന നിലയിലുള്ള ആദ്യ ചൈനാ സന്ദർശനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. 17 മാസത്തിനുള്ളിൽ ഏഴു തവണ മാറ്റിസ് ഏഷ്യയിലെത്തിയെങ്കിലും ചൈനയിൽ പോയിരുന്നില്ല.
ദക്ഷിണചൈനാ സമുദ്രമേഖലയിൽ സന്പൂർണ ആധിപത്യം അവകാശപ്പെടുന്ന ചൈനയുടെ നിലപാട് വാഷിംഗ്ടൺ അംഗീകരിക്കുന്നതില്ല. തായ്വാന് യുഎസ് ആയുധം നൽകുന്നതിൽ ചൈനയ്ക്കും എതിർപ്പുണ്ട്. ബെയ്ജിംഗിലെ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങളും ചർച്ചാവിഷയമാവും. ദക്ഷിണകൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും മാറ്റിസ് സന്ദർശനം നടത്തുന്നുണ്ട്.