ന്യൂഡൽഹി: റാഞ്ചി അതിരൂപതയുടെ ആർച്ച് ബിഷപ്പായി ജംഷഡ്പൂർ ബിഷപും ഈശോ സ ഭാംഗവുമായ ഡോ. ഫെലിക്സ് ടോപ്പോയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വത്തിക്കാനിലും ഡൽഹിയിൽ സിബിസിഐ ആസ്ഥാനത്തും റാഞ്ചി അതിരൂപത ആസ്ഥാനത്തും വായിച്ചു.
1947 നവംബർ 21നു ജനിച്ച ഡോ. ഫെലിക്സ് ടോപ്പോ, 1982 ഏപ്രിൽ 14നാണ് വൈദികനാകുന്നത്. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്നു 1990ൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെസ്യൂട്ട് കോണ്‍ഗ്രിഗേഷനിൽ പ്രി-നൊവിസസ് ഡയറക്ടർ, നൊവീസ് മാസ്റ്റർ ആൻഡ് സുപ്പീരിയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം, 1997 ജൂണ്‍ 14നു ജംഷഡ്പൂർ രൂപത അധ്യക്ഷനായി ചുമതലയേറ്റു.
സിബിസിഐ ക്ലർജി ആൻഡ് റിലിജിയസ് വിഭാഗം ചെയർമാൻ, സിബിസിഐ സൊസൈറ്റി ഫോർ മെഡിക്കൽ എഡ്യുക്കേഷൻ ഗവേണിംഗ് ബോഡി ചെയർമാൻ, ഝാൻ (JHAAN) റീജണൽ ബിഷപ്സ് കൗണ്‍സിൽ ചെയർമാൻ, റാഞ്ചി സെന്റ് ആൽബർട്സ് കോളജ് വൈസ് ചാൻസലർ പദവികളും വഹിച്ചിട്ടുണ്ട്.