കോൽക്കത്ത: 168 യാത്രക്കാരുമായി കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ബംഗളൂരിലേക്കു പറന്ന ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം കോൽക്കത്തയിൽ തിരിച്ചിറക്കി.
പറന്നുയർന്ന് 15 മിനിറ്റിനുശേഷമാണ് വിള്ളൽ കണ്ടതെന്ന് വിമാനത്താവള അഥോറിറ്റി അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടശേഷം വിമാനത്തിന്റെ വിൻഡ്ഷീൽഡ് മാറ്റിവച്ചതായി ഇൻഡിഗോ എയർലൈൻസ് വക്താവ് അറിയിച്ചു.