മുംബൈ: പിഎച്ച്ഡി തീസിസ് മോഷണം തടയാൻ നടപടി സ്വീകരിക്കുമെന്നു മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇതിനായി സംവിധാനം ഒരുക്കുക. പിഎച്ച്ഡി ലഭിച്ചവരുടെ കണ്ടെത്തലുകൾ പകർത്തി വീണ്ടും തീസിസ് സമർപ്പിക്കുന്നവർക്ക് പിഎച്ച്ഡി ലഭിക്കുന്നത് ഇതുവഴി തടയാനാകുമെന്നും ഷിർദിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി പറഞ്ഞു.