ഹോക്കി: ഇന്ത്യക്കു രണ്ടാം ജയം
12:51 AM Jun 25, 2018 | Deepika.com
ബ്രെഡ (നെതർലൻഡ്സ്): ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 4-0നു പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ അർജന്റീനയെ 2-1ന് കീഴടക്കി. ഇന്ത്യയാണ് പോയിന്റ് നിലയിൽ ഒന്നാമത്.