കളിക്കാരെ കാണാൻ മാറഡോണ
12:51 AM Jun 25, 2018 | Deepika.com
മോസ്കോ: അർജന്റീന ടീം പരിശീലനം നടത്തുന്ന സ്ഥലത്ത് തന്നെ പ്രവേശിപ്പിക്കണമെന്ന് ഇതിഹാസതാരം ഡിയേഗോ മാറഡോണ ആവശ്യപ്പെട്ടു. അർജന്റീനയുടെ ജഴ്സി ധരിച്ചപ്പോഴെല്ലാം ഞാൻ എന്റെ ജീവൻ കൊണ്ടാണു കളിച്ചത്. ദേശീയ ജഴ്സി ഇടുന്നതിന്റെ അർഥമെന്തെന്ന് അവരെ അറിയിക്കണം- 1986 ടീമിലെ ചാന്പ്യന്മാരാക്കിയ മാറഡോണ പറഞ്ഞു.