ബെർലിൻ: ജർമനിയിലെ വൂപ്പർട്ടലിൽ ബഹുനില കെട്ടിടത്തിലുണ്ടായി സ്ഫോടനത്തിൽ 25 പേർക്കു പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച അർധരാത്രിക്കുശേഷമാണു സ്ഫോടനമുണ്ടായത്. സ്ഫോടനശേഷം കെട്ടിടത്തിനു തീപിടിച്ചു. ഞായറാഴ്ചയും തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഫോടനത്തിന്റെ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോയെന്നു സംശയിക്കുന്നു.