പെഷവാർ: ഒരാഴ്ച മുന്‍പ് നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തിൽ പാക് താലിബാൻ മേധാവി മൗലാന ഫസലുള്ള കൊല്ലപ്പെട്ടതായി വക്താവ് അറിയിച്ചു. 2012 ൽ മലാല യൂസഫ്സായിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് ഫസലുള്ളയാണ്. 2014 ൽ 50 പേരുടെ മരണത്തിനിടയാക്കിയ പെഷവാർ സ്കൂൾ ഭീകരാക്രണത്തിന്റെ സൂത്രധാരനും ഇയാളാണ്.
യുഎസ് ഡ്രോണ്‍ആക്രമണത്തിൽ ഫസലുള്ള കൊല്ലപ്പെട്ടതായും മഫ്തി നൂർ വാലി മെഹ്സൂദിനെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായും വാർത്ത ഏജൻസിയായ എഎഫ്പിക്ക് അയച്ച സന്ദേശത്തിൽ തെഹ്രിക് ഇ-താലിബാൻ പാക്കിസ്ഥാൻ വക്താവ് അറിയിച്ചു. ജൂണ്‍ 14 ന് അഫ്ഗാൻ-പാക് അതിർത്തിയിൽ യുഎസ് നടത്തിയ ഡ്രോണാക്രമണത്തിലാണ് ഫസലുള്ള കൊല്ലപ്പെട്ടത്.