മോസ്കോ: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ചതോടെ ലോകമറിഞ്ഞത് ഐസ്ലൻഡ് ഫുട്ബോൾ ടീമിനെ മാത്രമല്ല, അതിലെ ചില താരങ്ങളെ കൂടിയാണ്. അവരുടെ റൂറിക് ജിസാൽസണ് എന്ന കളിക്കാരൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഹോട്ട് ഫേവറിറ്റാണ്. സൂപ്പർ നടന്മാരായ ക്രിസ് ഹെംസ്വർത്തിനെയും ബ്രാഡ് പിറ്റിനെയും ചേർത്തു വച്ചാൽ എങ്ങനെയിരിക്കുമെന്നു ചോദിച്ചാൽ റൂറിക് ജിസാൽസണെപ്പോലെ എന്നാണ് ഇപ്പോഴത്തെ ഉത്തരം.
ആദ്യത്തെ ലോകകപ്പ് മത്സരത്തിനിറങ്ങുന്പോൾ ഇൻസ്റ്റഗ്രാമിൽ മുപ്പതിനായിരം ഫോളോവേഴ്സ് മാത്രമായിരുന്നു. ഇപ്പോഴത് ഏഴര ലക്ഷത്തിനു മുകളിലെത്തി. ഐസ്ലൻഡിലെ ആകെ ജനസംഖ്യ മൂന്നേകാൽ ലക്ഷം മാത്രമാണ്.
റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ
സെൻസേഷനായി ഐസ്ലൻഡ് താരം
01:56 AM Jun 24, 2018 | Deepika.com