മഥുര: പ്രൈമറി ക്ലാസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ അറുപത് ഹെഡ്മാസ്റ്റർമാർക്കു കൂടി സസ്പെൻഷൻ. ഇതോടെ സസ്പെൻഷനിലായ ഹെഡ്മാസ്റ്റർമാരുടെ എണ്ണം 80 ആയി. വിദ്യാഭ്യാസ യോഗ്യതപോലും പരിശോധിക്കാതെ റിക്രൂട്ട്മെന്റ് നടത്തിയതിനാണു നടപടി. ഒന്പത് വ്യാജ അധ്യാപകർ, നാല് ഇടനിലക്കാർ, രണ്ട് കംപ്യൂട്ടർ ഓപ്പറേറ്റർമാർ, ക്ലർക്ക് മഹേഷ് ശർമ എന്നിവർ ജയിലിലുമാണ്.