ന്യൂഡൽഹി: കാഷ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് സർക്കാരിന്റെ വിദേശനയം പരാജയപ്പെട്ടതിനു തെളിവാണെന്നു കോൺഗ്രസ്. കുറ്റകരമായ പരാജയമാണു കാഷ്മീർ വിഷയത്തിൽ സർക്കാരിനുണ്ടായതെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. വലിയ കാര്യങ്ങൾ പറയാൻ ലോകമെന്പാടും സഞ്ചരിക്കുന്ന പ്രധാനമന്ത്രിയാണു നമുക്കുള്ളത്. ഇവിടെയെത്തുന്പോൾ അദ്ദേഹം മൗനം പാലിക്കുകയാണ്: ഖേര ആരോപിച്ചു.