മുംബൈ: മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണിക്ക് സഹമന്ത്രിപദവി നല്കി. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടായത്.
ഔദ്യോഗിക വസതിയും 20 ലക്ഷം രൂപ വിലമതിക്കുന്ന കാറും ഡ്രൈവറും അശുതോഷ് കുംഭകോണിക്കു ലഭ്യമാകും. അതേസമയം, അശുതോഷ് കുഭകോണി സഹമന്ത്രി പദവി സ്വീകരിക്കരുതെന്നു മുതിർന്ന അഭിഭാഷകനും മുൻ മന്ത്രിയുമായ ബി.എ. ദേശായി ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറൽ ഭരണഘടനാ പദവിയാണെന്നും സർക്കാരിനോടല്ല, സംസ്ഥാനത്തോടാണു എജിക്കു ബാധ്യതയുള്ളതെന്നും ദേശായി പറഞ്ഞു.