ക്രൊയേഷ്യന്‍ ആരാധകനെ തല്ലി കലിപ്പ് തീര്‍ത്തു!
12:58 AM Jun 23, 2018 | Deepika.com
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരേയുള്ള 3-0ന്റെ തോല്‍വിക്കുശേഷം അര്‍ജന്റൈന്‍ ആരാധകര്‍ ക്രൊയേഷ്യന്‍ ആരാധകനെ ക്രൂരമായി മര്‍ദിച്ചു. അഞ്ച് അര്‍ജന്റൈന്‍ ആരാധകര്‍ ചേര്‍ന്ന് തല്ലുകയും തൊഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മത്സരം നടന്ന നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. തലയില്‍ തൊഴിയേറ്റുവാങ്ങി തറയില്‍ വീണുകിടക്കുന്നതാണ് വീഡിയോയിലെ അവസാന സെക്കന്ഡുകളിലുള്ളത്.