ഇസ്ലാമാബാദ്: ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ്(എപിഎംഎൽ) പാർട്ടിയുടെ ചെയർമാൻ സ്ഥാനം മുൻ പട്ടാള ഏകാധിപതി പർവേസ് മുഷാറഫ് ഒഴിഞ്ഞു. ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് അംജദ് ആണു പുതിയ ചെയർമാൻ. ക്രിമിനൽ കേസുകളിൽ വിചാരണ ഒഴിവാക്കാനായി പാക്കിസ്ഥാൻ വിട്ട മുഷാറഫ് ദുബായിലാണുള്ളത്. വിദേശത്തിരുന്നു പാർട്ടിയെ നയിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് നേതൃമാറ്റം.
എന്നിരുന്നാലും അദ്ദേഹം തന്നെയായിരിക്കും പാർട്ടിയിലെ അന്തിമവാക്ക്.
ഉടൻ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഷാറഫ് പദ്ധതിയിട്ടിരുന്നു. എന്നാൽ, സുപ്രീംകോടതി അനുവദിച്ചിരുന്ന സമയത്ത് പാക്കിസ്ഥാനിൽ മടങ്ങിയെത്താൻ അദ്ദേഹം തയാറാകാതിരുന്നതിനാൽ അനുമതി നിഷേധിക്കപ്പെട്ടു.