ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ വാദം തിരുത്തി യശോദ ബെൻ. അദ്ദേഹത്തെ താൻ ഏറെ ബഹുമാനിക്കുന്നു. തനിക്ക് അദ്ദേഹം രാമനെ പോലെയാണെന്നും യശോദ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിന് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിവാഹിതനാണെന്ന് മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെയാണ് വിവാഹം കഴിച്ചതെന്നും തന്റെ പേരും ആ രേഖകളിലുണ്ടെന്നും യശോദ ബെൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.