ബംഗളൂരു: കുട്ടിക്കാലം മുതൽക്കേ വലിയ കാറുകളിൽ സഞ്ചരിച്ചിട്ടുള്ളതിനാൽ വ്യവസായ കുടുംബത്തിൽ ജനിച്ച തനിക്ക് ടൊയോട്ട ഇന്നോവ മാറ്റി ഫോർച്യൂണർ എസ്യുവി അനുവദിച്ചു തരണമെന്നു കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ.
മന്ത്രിയുടെ പ്രസ്താവന ബിജെപി ഏറ്റെടുത്തതോടെ മന്ത്രിക്കു പ്രതിരോധം തീർത്ത് കോൺഗ്രസും രംഗത്തെത്തി. നൂറിലധികം ആഡംബര ബസുകൾ സ്വന്തമായുള്ള സമീർ, തനിക്ക് ഫോർച്യൂണറാണു പ്രിയമെന്നും ഫോർച്യൂണറേക്കാൾ നല്ല വാഹനമാണ് ഇന്നോവയെന്നും പിന്നീടു മാറ്റിപ്പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരായ്യമ ഉപയോഗിച്ച ഫോർച്യൂണറാണു ഞാൻ മുഖ്യമന്ത്രിയോടു ചോദിച്ചത്. കാർ സ്ഥിരമായി കിട്ടുന്നതല്ലല്ലോ, അധികാരവും അങ്ങനെയല്ല. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഔദ്യോഗിക ആവശ്യങ്ങൾക്കായി തന്റെ സ്വന്തം റേഞ്ച് റോവറാണ് ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി പ്രശസ്തനാണ്. ആർക്കും എതിരഭിപ്രായമില്ല. എന്നാൽ, മന്ത്രിയാകുന്പോൾ ആളുകളെ തിരിച്ചറിയണം. റോഡിലൂടെ പോകുന്പോൾ മന്ത്രി വരുന്നുണ്ട് എന്നു പറയണം: സമീർ കൂട്ടിച്ചേർത്തു.
അതേസമയം, നൂറിലേറെ ആഡംബര ബസുകളുള്ള സമീറിനു തന്റെ സ്വന്തം കാറിൽ യാത്ര ചെയ്തുകൂടേയെന്നു ബിജെപി വക്താവ് പ്രകാശ് ചോദിച്ചു. എന്നാൽ, അപ്രധാനമായതിനെ പെരുപ്പിച്ചു കാണിക്കുന്നതു മാധ്യമങ്ങളാണെന്നും ഒരു പ്രത്യേക വാഹനം വേണമെന്നു മന്ത്രി മുഖ്യമന്ത്രിയോടു ചോദിക്കുന്നതിൽ എന്താണു തെറ്റെന്നും കോൺഗ്രസ് എംപി സയീദ് നസീർ ഹുസൈൻ പറഞ്ഞു.