ഇംഗ്ലീഷ് ടീം രഹസ്യം പുറത്ത്!
01:16 AM Jun 22, 2018 | Deepika.com
മോസ്കോ: അടുത്ത മത്സരത്തിൽ ഡാലെ അലിയും റഹീം സ്റ്റെർലിംഗും ഉണ്ടാകില്ലെന്ന് ഇംഗ്ലീഷ് സംഘത്തിന്റെ പരിശീലനത്തിനിടെ പുറത്തായ ടീം ലിസ്റ്റ് സൂചിപ്പിക്കുന്നു. ഡാലെ അലിക്കു തുടയ്ക്കേറ്റ പരിക്കിനെത്തുടർന്നാണ് അടുത്ത മത്സരം നഷ്ടമാകുക. ടീമിനൊപ്പമുള്ള പരിശീലനത്തിലും അലി ഇറങ്ങിയില്ല. പാനമയ്ക്കെതിരായ അടുത്ത മത്സരത്തിൽ സ്റ്റെർലിംഗും ഉണ്ടാകില്ലെന്ന് ഉറപ്പായി.