മോസ്കോ: ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ആരാധകർ റഷ്യയിലെത്തിയിട്ടുണ്ട്. എന്നാൽ, പെറുവിന്റെ ആരാധകരോളം ഭ്രാന്തമായി സ്വന്തം ടീമിനെ സ്നേഹിക്കുന്നവർ വേറെ കാണില്ല. ലോകകപ്പ് കാണാൻ പോകുന്നതിന് അവധി കിട്ടാത്ത പലരും ജോലി രാജിവച്ചാണ് വന്നിരിക്കുന്നത്. ചിലർ യാത്രാ ചെലവിനു പണം കണ്ടെത്താൻ കാർ വിൽക്കുകയോ വായ്പ എടുക്കുകയോ ചെയ്തിരിക്കുന്നു.
കടുത്ത ത്യാഗങ്ങൾ സഹിച്ച് കുടുംബാംഗങ്ങൾ എല്ലാവരെയും കൂട്ടിയാണ് പലരും എത്തിയിരിക്കുന്നത്. മുത്തച്ഛൻ മുതൽ പേരക്കുട്ടി വരെയുള്ള തലമുറകളുമായാണ് യാത്ര. ലോകകപ്പ് സീസണിൽ പെറു വൈവിദ്ധ്യങ്ങളുടെ നാടായി മാറും. ഗ്രൂപ്പ് സിയിൽ ആദ്യത്തെ മൽസരത്തിൽ പെറു ഡെൻമാർക്കിനോട് ഒരു ഗോളിനു തോറ്റിരുന്നു.
ഇവരാണ് ശരിക്കും ആരാധകർ!
01:16 AM Jun 22, 2018 | Deepika.com