ലണ്ടൻ: ഈ ലോകകപ്പിലെ ടോപ് സ്കോററായാൽ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാക്കുവിന്റെ ബോണസ് ആറക്ക സംഖ്യയിലേക്ക് ഉയരും. ഇക്കാര്യമറിയിച്ചത് ലുകാക്കുവിന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണ്.
ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ ലുകാക്കു രണ്ടു ഗോളടിച്ച് നല്ല തുടക്കമാണിട്ടിരിക്കുന്നത്. ഇനിയും കൂടുതൽ ഗോൾ നേടിയാൽ യുണൈറ്റഡിൽനിന്നും കൂടുതൽ സന്പാദിക്കാം. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനുവേണ്ടി 27 ഗോളുമായി ക്ലബ്ബിന്റെ ടോപ്സ്കോററായി. പ്യൂമയുടെ ചാരനിറത്തിലുള്ള ബൂട്ട് ധരിച്ചുകൊണ്ട് കളിക്കുന്നതിനായി താരം ഈ ആഴ്ച കരാറൊപ്പിട്ടിരുന്നു.
ബോണസ് കൂട്ടാൻ ലുകാക്കു
01:16 AM Jun 22, 2018 | Deepika.com