വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പെൺകുഞ്ഞിനു ജന്മം നല്കി. അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്. ആദ്യത്തേത് മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയാണ്.
ഓക്ലൻഡിലെ ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു 4.45നായിരുന്നു പ്രസവമെന്ന് ജസീന്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. 3.31 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്.
മുപ്പത്തിയേഴുകാരിയായ ജസീന്ത ന്യൂസിലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. അവർ ആറ് ആഴ്ചത്തേക്ക് പ്രസവാവധിയിൽ പ്രവേശിച്ചു.
ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സിനാണ് പകരം ചുമതല നല്കിയിരിക്കുന്നത്. എന്നാൽ അവധിക്കാലത്തും കാബിനറ്റ് രേഖകൾ വീട്ടിലിരുന്നു നോക്കുമെന്ന് ജസീന്ത വ്യക്തമാക്കി.