+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജപ്പാനില്‍ ഭക്ഷണം കഴിക്കാന്‍ നേരത്തേ പോയാല്‍ ശന്പളവും പോകും

ടോ​​ക്കി​​യോ: ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന് മൂ​​ന്നു മി​​നി​​റ്റ് നേ​​ര​​ത്തെ ഇ​​റ​​ങ്ങി​​യതി​​നു ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ അ​​ര ദി​​വ​​സ​​ത്ത ശ​​മ്പ​​ളം ക​​ട്ട് ചെ​​യ്തു. ജ​​പ്പാ​​നി​​ലെ കൊ​​ബെ ന​​ഗ​​
ജപ്പാനില്‍ ഭക്ഷണം കഴിക്കാന്‍ നേരത്തേ പോയാല്‍ ശന്പളവും പോകും
ടോ​​ക്കി​​യോ: ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന് മൂ​​ന്നു മി​​നി​​റ്റ് നേ​​ര​​ത്തെ ഇ​​റ​​ങ്ങി​​യതി​​നു ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ അ​​ര ദി​​വ​​സ​​ത്ത ശ​​മ്പ​​ളം ക​​ട്ട് ചെ​​യ്തു. ജ​​പ്പാ​​നി​​ലെ കൊ​​ബെ ന​​ഗ​​ര​​ത്തി​​ലെ മു​​നി​​സി​​പ്പ​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് ശ​​ന്പ​​ളം ന​​ഷ്ട​​പ്പെ​​ട്ട​​ത്.

വാ​​ട്ട​​ര്‍വ​​ര്‍ക്ക് ബ്യൂ​​റോ​​യി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന​ ഇ​ദ്ദേ​ഹം 26 ത​​വ​​ണ മൂ​​ന്നു മി​​നി​​റ്റ് നേ​​ര​​ത്തെ ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​റ് മാ​​സ​​ത്തി​​നി​​ടെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ഇ​​തി​​ലൂ​​ടെ ആ​​റു മാ​​സ​​ത്തി​​നി​​ടെ 55 മ​​ണി​​ക്കൂ​​ര്‍ ഇ​​ദ്ദേ​​ഹം ജോ​​ലി​​യി​​ല്‍ ഇ​​ല്ലാ​​യി​​രു​​ന്നെ​​ന്നു​​മാ​​ണ് മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്ന​​ത്.

നി​​യ​​മ​​പ്ര​​കാ​​രം ഉ​​ച്ച​​യ്ക്ക് 12 മു​​ത​​ല്‍ ഒ​​രു മ​​ണി വ​​രെ​​യാ​​ണ് ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന് സ​​മ​​യം. എ​​ന്നാ​​ല്‍, നി​​ശ്ച​​യി​​ച്ച സ​​മ​​യ​​ത്തേ​​ക്കാ​​ളും മൂ​​ന്നു മി​​നി​റ്റ് നേ​​ര​​ത്തെ തു​​ട​​ര്‍ച്ച​​യാ​​യ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഇ​​ദ്ദേ​​ഹം ഇ​​റ​​ങ്ങി​​യ​​താ​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്.

അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ര ദി​​വ​​സ​​ത്തെ ശ​​മ്പ​​ളം ക​​മ്പ​​നി ത​​ട​​ഞ്ഞ​​ത്. കൂ​​ടാ​​തെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മി​​ല്ലാ​​യ്മ​​യു​​ടെ പേ​​രി​​ല്‍ ജീ​​വ​​ന​​ക്കാ​​ര​​ന്‍ മാ​​പ്പ​​പേ​​ക്ഷ ന​​ല്ക​​ണ​​മെ​​ന്നും മേ​​ല​​ധി​​കാ​​രി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ജ​​പ്പാ​​നി​​ൽ പൊ​​തു​​ജ​​ന സേ​​വ​​ന നി​​യ​​മ​​പ്ര​​കാ​​രം ഓ​​രോ വ്യ​​ക്തി​​യും ത​​ങ്ങ​​ളു​​ടെ ജോ​​ലി​​യി​​ല്‍ പൂ​​ര്‍ണ​​മാ​​യും ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നാ​​ണെ​​ന്നും എ​​ന്നാ​​ല്‍, ഇ​​ദ്ദേ​​ഹം അ​​തു ലം​​ഘി​​ച്ചി​​രി​​ക്കു​​ന്നെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.