ന്യൂയോർക്ക്: ഓൺലൈൻ വ്യാപാരത്തിനു വില്പനനികുതി ചുമത്താൻ അമേരിക്കൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീംകോടതി. സൗത്ത് ഡക്കോട്ട സംസ്ഥാനം നൽകിയ കേസിലാണു വിധി. ഓൺലൈൻ കന്പനിക്കു സംസ്ഥാനത്ത് ഭൗതിക സാന്നിധ്യമില്ലെങ്കിലും നികുതി ചുമത്താം എന്നു കോടതി പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിൽ നിർണായകമാറ്റങ്ങൾക്ക് ഈ വിധി വഴിതെളിക്കും.