സുവാരസ് റോസ്റ്റോവ്: ലോകകപ്പില്‍ രണ്ടാം ജയത്തോടെ ഉറുഗ്വെ പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെ സൗദി അറേബ്യയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ലുയിസ് സുവാരസ് നേടിയ ഗോളിലാണ് ഉറുഗ്വെയുടെ ജയം. സുവാരസിന്റെ 100-ാം മത്സരമായിരുന്നു ഇത്.
ഗ്രൂപ്പ് എയില്‍നിന്ന് റഷ്യയും ഉറുഗ്വെയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഈജിപ്തും സൗദിയും പുറത്താകുകയും ചെയ്തു. 25നു നടക്കുന്ന റഷ്യ-ഉറുഗ്വെ മത്സരത്തിന്റെ ഫലം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കും.
ഗോൾ വഴി
ഗോള്‍ 1: സുവാരസ്( ഉറുഗ്വെ)
23-ാം മിനിറ്റ്. കാര്‍ലോസ് സാഞ്ചസ് എടുത്ത കോര്‍ണര്‍ കിക്ക് തട്ടിയകറ്റാന്‍ സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് ശ്രമിച്ചു. എന്നാല്‍, പന്ത് നേരേ സുവാരസിന്റെ കാലുകളില്‍. പിഴവൊന്നും വരുത്താതെ സുവാരസ് പന്ത് വലയിലാക്കി.
കളിയിലെ കണക്ക്
ഉറുഗ്വെ സൗദി അറേബ്യ
10 ഫൗള്‍സ് 13
1 ഓഫ്സൈഡ് 2
3 കോര്‍ണര്‍ 4
47% പന്തടക്കം 53%
നൂറിൽ ഗോളടിച്ച്
02:46 AM Jun 21, 2018 | Deepika.com