പൂന: പൂന ഹിൻജാവാഡി മേഖലയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) ലാബിലുണ്ടായ സ്ഫോടനത്തിൽ കരാർ തൊഴിലാളി മരിച്ചു. ഹൈ എനർജി മെറ്റീരിയൽ റിസർച്ച് ലബോറട്ടറി(എച്ച്ഇഎംആർഎൽ) യൂണിറ്റിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനമുണ്ടായത്. ലക്ഷ്മികാന്ത് സോനവാനേ(26) ആണു മരിച്ചത്.