മോസ്കോ: ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരേ ജർമനി അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ടീമിനെതിരേ രൂക്ഷമായ വിമർശനവുമായി മുൻ താരങ്ങളും. മുൻ ക്യാപ്റ്റൻ ലോതർ മത്തേവൂസ് മധ്യനിരതാരം മെസ്യൂട്ട് ഓസിലിനെ നിശിതമായി വിമർശിച്ചു.
ഹൃദയംകൊണ്ടല്ല ഓസിൽ കളിച്ചതെന്നും, അയാളുടെ കളിയിൽ സന്തോഷമോ കളിയോടുള്ള താത്പര്യമോ കണ്ടില്ലെന്നും മത്തേവൂസ് വിമർശിച്ചു. പൂർണമായും നെഗറ്റീവായിരുന്നു ഓസിൽ എന്നും മത്തേവൂസ് കൂട്ടിച്ചേർത്തു.
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജർമനിയുടെ തോൽവി. 90 മിനിറ്റും കളത്തിലുണ്ടായിട്ടും ഓസിലിനു കാര്യമായ സ്വാധീനമൊന്നും ചെലുത്താനായിരുന്നില്ല.
ഓസിലിനെ വിമർശിച്ച് മത്തേവൂസ്
12:56 AM Jun 21, 2018 | Deepika.com