ഹെ​യ​ർ സ്റ്റൈ​ൽ തരംഗം

12:56 AM Jun 21, 2018 | Deepika.com
മോ​​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വേ​ദി​ക​ളി​ൽ എ​ക്കാ​ല​വും ക​​ളി​​ക്കാ​​രു​​ടെ മു​​ടി​​വെ​​ട്ട് പ്ര​​സി​​ദ്ധ​​മാ​​കാ​​റു​​ണ്ട്. ഇ​​ത്ത​​വ​​ണ ക​​ളി​​ക്കാ​​രു​​ടെ ഹെ​​യ​​ർ സ്റ്റൈ​​ലി​​നെ​​ക്കാ​​ൾ ഇ​​ഷ്ട​​പ്പെ​​ട്ട​​ത് ക​​ളി​​ക്കാ​​ർ​​ക്കും ഓ​​ഫീ​​ഷ്യ​​ൽ​​സി​​നു​​മൊ​​പ്പം ക​​ള​​ത്തി​​ലെ​​ത്തി​​യ ആ​​ണ്‍​കു​​ട്ടി​​യു​​ടേ​​താ​യി​രു​ന്നു. ജ​പ്പാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പോ​​ള​​ണ്ടി​​ന്‍റെ റോ​​ബ​​ർ​​ട്ട് ലെ​​ൻഡോ​​വ്സ്കി​​യും പു​​തി​​യ സ്റ്റൈ​​ലി​​ലാ​​ണെ​​ത്തി​​യ​​ത്. ത​​ല​​യു​​ടെ ര​​ണ്ടു​​വ​​ശ​​ം വ​​ടി​​ച്ച് മു​​ക​​ളി​​ൽ മു​​ടി​​യു​​മാ​​ണ് പോ​​ളി​​ഷ് നാ​​യ​​ക​​ൻ വ​​ന്ന​​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രേ നെ​യ്മ​റെ​ത്തി​യ സ്റ്റൈ​ലും ച​ർ​ച്ച​യാ​യി.

എ​​ന്നാ​​ൽ, ഇ​​തി​നേ​ക്കാ​​ൾ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യ​​ത് പോ​​ള​​ണ്ട്-​​സെ​​ന​​ഗ​​ൽ മ​​ത്സ​​ര​​ത്തി​​നു​​മു​​ന്പ് ക​​ളി​​ക്കാ​​ർ​​ക്കും ഓ​​ഫീ​​ഷ്യ​​ൽ​​സി​​നും മു​​ന്നി​​ലാ​​യി നി​​ന്ന ആ​​ണ്‍​കു​​ട്ടി​​യു​​ടെ ഹെയർ സ്റ്റൈൽ ആയിരുന്നു.