വാഷിംഗ്ടൺ ഡിസി: നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്ന രക്ഷിതാക്കളിൽനിന്നും വേർപെടുത്തുന്ന കുട്ടികളെ സംരക്ഷിക്കാൻ യുഎസ് സർക്കാർ വഹിക്കുന്നത് ഭീമമായ ചെലവ്. ഒരുകുട്ടിയെ ഒരു രാത്രി പാർപ്പിക്കാൻ 775 ഡോളർ(52,707 രൂപ)ആണ് ചെലവു വരുന്നതെന്ന് യുഎസ് ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് എൻബിസി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. കുട്ടികളെയും മാതാപിതാക്കളെയും ഒരുമിച്ചു പാർപ്പിച്ചാൽ ചെലവ് ഇതിലും കുറയും.
താത്കാലികമായി സൃഷ്ടിച്ച ‘കൂടാര നഗരങ്ങളി’ലാണ് കുട്ടികളെ താമസിപ്പിക്കുന്നത്. സുരക്ഷ, എയർ കണ്ടീഷനിംഗ്, വൈദ്യസേവനം മുതലായവ ഉറപ്പുവരുത്തുന്നതാണ് ഇത്രയും വലിയ ചെലവിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ടെക്സസിൽ മൂന്നു താത്കാലിക കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. നാലാമതൊരെണ്ണം കൂടി പരിഗണനയിലുണ്ട്.