ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 48-ാം ജന്മദിനം ആഘോഷിച്ച് പ്രവർത്തകർ. എഐസിസി ആസ്ഥാനത്താണ് കേക്ക് മുറിച്ചും പാട്ട് പാടിയും നൃത്തം ചെയ്തും കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷിച്ചത്. രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷനായതിനു ശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു ഇന്നലെ.
രാഹുൽ ഗാന്ധിക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർഥിക്കുന്നു- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള എന്നിവരും ട്വിറ്ററിലൂടെ രാഹുലിന് ആശംസകൾ നേർന്നു.