ശ്രീനഗർ: കാഷ്മീരിൽ ജയ്ഷെ മുഹമ്മദ് ഓപ്പറേഷണൽ കമാൻഡർ ഉൾപ്പെടെ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ പ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച ബന്ദിപോരയിൽ നാലു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.