ലക്നോ: യുപിയിൽ വൈദ്യുതിമോഷണം നടത്തുന്നവർക്കെതിരേ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നുണ്ടെങ്കിലും അവരാരും മുസ്ലിംകളെ പിടികൂടുന്നില്ലെന്ന് ബിജെപി എംഎൽഎ സഞ്ജയ് കുമാർ. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് എംഎൽഎ ഭീഷണിമുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൗശാംബി ജില്ലയിലെ ചായിൽ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് സഞ്ജയ് കുമാർ. ഉദ്യോഗസ്ഥർ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പോകണം.അവരിൽ 90 ശതമാനം പേരും വൈദ്യുതി മോഷ്ടിക്കുന്നവരാണ്. മുസ്ലിംകൾക്കെതിരേ വൈദ്യുതി മോഷണത്തിന് എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറയണം. അതു വെളിപ്പെടുത്തിയില്ലെങ്കിൽ കേസുകൊടുക്കുമെന്നും സഞ്ജയ് കുമാർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നു . വൈദ്യുതി മോഷണം പിടികൂടാൻ ഏപ്രിൽ ഒന്നുമുതൽ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ വീടുകളിൽ റെയ്ഡ് നടത്തുകയാണ്.