ന്യൂഡൽഹി: സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) മലയാളം ഉൾപ്പടെ 20 ഭാഷകളിൽ എഴുതാം. കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് സി ടെസ്റ്റ്. ഈ പരീക്ഷയ്ക്ക് മലയാളം ഉൾപ്പടെ 17 ഭാഷകൾ സിബിഎസ്ഇ ഒഴിവാക്കിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, മലയാളം ഉൾപ്പടെ 20 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അസമീസ്, ബംഗാളി,ഗുജറാത്തി, ഖാരോ, കന്നഡ, ഖാസി, മണിപ്പൂരി,മറാത്തി, മിസോ, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ടിബറ്റൻ, ഉറുദു എന്നീ ഭാഷകളിൽ പരീക്ഷ എഴുതാം.സെപ്റ്റംബർ 16ന് നടക്കുന്ന പരീക്ഷയ്ക്ക് രാജ്യത്തെ 92 നഗരങ്ങളിൽ സെന്ററുകളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷയെഴുതാം.
www.ctet.nic.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 22 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 17. ജൂലൈ 21വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പർ ഒന്നും ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് പേപ്പർ രണ്ടും എഴുതണം. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് പേപ്പർ ഒന്നിന് 600 രൂപയാണ് ഫീസ്. ഒന്നും രണ്ടും പേപ്പറുകൾ എഴുതുന്നവർക്ക് ഫീസ് 1000 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഒന്നാം പേപ്പറിന് 300 രൂപ. രണ്ടുപേപ്പറുകൾക്ക് 500 രൂപ.
പരീക്ഷ കഴിഞ്ഞ് ആറ് ആഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കും.