പാരീസ്: ഫ്രാൻസ് സന്ദർശിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവിടത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, വിദേശകാര്യമന്ത്രി ലെ ഡ്രിയാൻ തുടങ്ങിയവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.
ശുദ്ധോർജം, അടിസ്ഥാനസൗകര്യ വികസനം, ശാസ്ത്രം, സാങ്കേതികവിദ്യാ മേഖലകളിൽ ശക്തമായ സഹകരണം കെട്ടിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് സുഷമ പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാക്രോണിന്റെ മാർച്ചിലെ ഇന്ത്യാ സന്ദർശനത്തിൽ ഉണ്ടായ ധാരണകളുടെ തുടർച്ചയും സുഷമ ചർച്ച ചെയ്തു. ഇറ്റലി സന്ദർശിച്ചശേഷമാണ് സുഷമ ഫ്രാൻസിലെത്തിയത്.