അങ്കാറ: തുർക്കി പ്രധാനമന്ത്രിയും എർദോഗന്റെ വിശ്വസ്തനുമായ ബിനാലി യിൽദിറിം അധികാരമൊഴിയാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച നടക്കുന്ന പ്രസിഡൻഷ്യൽ, പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി പദം ഇല്ലാതാവും. തുർക്കി പ്രസിഡൻഷ്യൽ ഭരണസന്പ്രദായത്തിലേക്കു മാറുകയാണ്. എർദോഗന്റെ ഭരണമായിരിക്കും പിന്നീടെന്നു കരുതപ്പെടുന്നു.
“പദവികൾക്കെല്ലാം കുറച്ചുകാലത്തേക്കു മാത്രമേ അർഥമുള്ളൂ. അതുകഴിഞ്ഞാൽ നിങ്ങൾ സാധാരണ പൗരൻ മാത്രം. ജീവിതം മുന്നോട്ടുപോകും. വിധിച്ചതു മാത്രമേ കിട്ടൂ”- യിൽദിറിം റോയിട്ടേഴ്സിനോടു പറഞ്ഞു. എകെ പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ യിൽദിറിമിനെ 2016ലാണ് എർദോഗൻ പ്രധാനമന്ത്രിയായി നിയമിച്ചത്.