ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഇന്നലെ രാവിലെയായിരുന്നു പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിച്ചുവരികയാണ്. റംസാൻ മാസാചരണം പൂർത്തിയായതോടെ ഞായറാഴ്ച കാഷ്മീരിലെ വെടിനിർത്തൽ പിൻവലിച്ചിരുന്നു.