ഫെഡറർ ഒന്നാം റാങ്കിൽ
01:01 AM Jun 19, 2018 | Deepika.com
സ്റ്റഡ്ഗഡ്: സ്റ്റഡ്ഗഡ് ഓപ്പണ്‍ ടെന്നീസ് കിരീടം നേടിക്കൊണ്ട് പുരുഷ സിംഗിൾസ് റാങ്കിംഗിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫെഡററുടെ 98-ാമത് കരിയർ കിരീടമാണ്. ഫൈനലിൽ കാനഡയുടെ മിലോസ് റോണിക്കിനെ 6-4, 7-6(7-3) ന് തോല്പിച്ചാണ് ഫെഡറർ കിരീടം നേടിയത്.