സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കടുത്ത ഫൗളുകളെത്തുടർന്ന് നെയ്മറുടെ കാലിനു വേദന അനുഭവിച്ചിരുന്നു. പലപ്പോഴും മുടന്തിയാണ് കളിച്ചത്. മത്സരത്തിന്റെ അവസാനവും ഫൗളിനു വിധേയനായ നെയ്മർ മുടന്തിയാണ് കളംവിട്ടതുപോലും.
ഇതോടെ കോസ്റ്റാറിക്കയ്ക്കെതിരായ അടുത്ത മത്സരത്തിൽ നെയ്മർ ഉണ്ടാകുമോയെന്ന ആശങ്ക ഉയർന്നു. ആശങ്കയപ്പെടാനില്ലെന്നും താൻ ആരോഗ്യവാനാണെന്നും നെയ്മർ അറിയിച്ചു. പിഎസ്ജി താരത്തിന് അടുത്ത മത്സരത്തിൽ കളിക്കാനാകുമെന്ന് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറും പറഞ്ഞു. വെള്ളിയാഴ്ചയാണ് കോസ്റ്റാറിക്കയ്ക്കെതിരേയുള്ള മത്സരം.
ആശങ്കവേണ്ട, അടുത്ത കളിയിലുണ്ടാകും: നെയ്മർ
01:01 AM Jun 19, 2018 | Deepika.com