ബ്രസീല്‍-സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തില്‍ വീഡിയോ അസിസ്റ്റന്‍സ് റഫറിയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ബ്രസീല്‍ ജയിച്ചേനെ എന്ന് പരിശീലകന് ടിറ്റെ അടക്കമുള്ള പ്രമുഖര്‍. സ്വിറ്റ്സര്‍ലന്‍ഡിന്റെ സമനില ഗോള്‍ ഫൗളില്‍ നിന്നായിരുന്നു.
ബ്രസീലിന്റെ മിറാന്‍ഡയെ തള്ളിമാറ്റിയാണ് സ്റ്റീവന്‍ സുബര്‍ ഹെഡറിലൂടെ ഗോള്‍ നേടാനായുള്ള സ്പെയ്സ് ഉണ്ടാക്കിയത്. ബ്രസീല്‍ കളിക്കാര്‍ അപ്പീല്‍ ചെയ്തെങ്കിലും മെക്സിക്കന്‍ റഫറി സെസാര്‍ അര്‍തുറോ റാമോസ് കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിഎആര്‍ സേവനമോ അസിസ്റ്റന്റ് റഫറിമാരുടെ ഉപദേശമോ അദ്ദേഹം തേടിയില്ല. 74-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പെനാല്‍റ്റി ബോക്സില്‍വച്ച് ഗബ്രിയേല്‍ ജീസസിനെ രണ്ടുകൈകൊണ്ടും പിടിച്ചുവച്ച മാനുവല്‍ അകാന്‍ജിയുടെ ഫൗളും റഫറി ശ്രദ്ധിച്ചില്ല.
വിഎആറിനു തെറ്റി
01:01 AM Jun 19, 2018 | Deepika.com