മോസ്കോ: ക്രൊയേഷ്യയുടെ ലോകകപ്പ് ടീമിൽനിന്നു സ്ട്രൈക്കർ നികോള കാലിനിച്ചിനെ പുറത്താക്കി. ഗ്രൂപ്പ് ഡിയിൽ നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തിൽ പകരക്കാരനായാണ് കാലിനിച്ചിനെ ഉൾപ്പെടുത്തിയത്. എന്നാൽ മത്സരത്തിൽ ക്രൊയേഷ്യ 2-0ന് മുന്നിൽനിൽക്കുന്പോൾ പരിശീലകൻ സ്ലാട്കോ ഡാലിച്ച് പകരക്കാരനായി ഇറങ്ങാൻ കാലിനിച്ചിനോട് ആവശ്യപ്പെട്ടു.
എന്നാൽ, ഇറങ്ങാൻ സ്ട്രൈക്കർ കൂട്ടാക്കിയില്ല. ഇതാണ് പുറത്താക്കാൻ കാരണം. ടീമിൽനിന്നു പുറത്തായ എസി മിലാൻ താരത്തെ നാട്ടിലേക്ക് പറഞ്ഞുവിട്ടു.ക്രൊയേഷ്യൻ ഫുട്ബോൾ അസോസിയേഷൻ കളിക്കാരന്റെ പുറത്താകലിനെക്കുറിച്ച് ഉറപ്പ് നൽകിയിട്ടില്ല.
പകരക്കാരനാകാൻ വിസമ്മതിച്ചു, പുറത്താക്കി!
01:01 AM Jun 19, 2018 | Deepika.com