ബർലിൻ: നിലവിലെ ചാന്പ്യന്മാരായ ജർമനിയും മെക്സിക്കോയും തമ്മിൽ ഞായറാഴ്ച നടന്ന മൽസരത്തിൽ ജർമനിയുടെ നിഴൽ മാത്രമാണ് കണ്ടതെന്ന് വിദേശ മാധ്യമങ്ങൾ. "ജർമനി ഒരു നിഴൽ മാത്രമായി' പുൽത്തകിടിയിൽ ഓടിയെന്നാണ് മെക്സിക്കൻ പത്രമായ എൽ യൂണിവേഴ്സൽ അഭിപ്രായപ്പെട്ടത്. ഇതിഹാസമായി മെക്സിക്കോ ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചുവെന്ന് പുകഴ്ത്താനും മാധ്യമങ്ങൾ മറന്നില്ല.
ജർമനിയുടെ തോൽവി നിർജീവ കളിയുടെ ഫലമാണെന്ന് ജർമൻ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. ഇങ്ങനെയാണെങ്കിൽ അധികം മുന്നോട്ട് പോകേണ്ടി വരില്ലെന്നും ജർമൻ മാധ്യമങ്ങൾ കുറ്റപ്പെടുത്തി.
ജർമനി നിഴൽമാത്രമായെന്ന്
01:01 AM Jun 19, 2018 | Deepika.com