റോം: ഏഴു ദിവസത്തെ ചതുർരാഷ്ട്ര സന്ദർശനം നടത്തുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറ്റാലിയൻ പ്രധാനമന്ത്രി ഗീസപ്പെ കോണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാന്‍ കൂടിക്കാഴ്ചയിൽ ധാരണയായി. ഇറ്റാലിയൻ വിദേശകാര്യമന്ത്രി എൻസോ മൊവേറൊ മിലാൻസിയുമായി സുഷമ കൂടിക്കാഴ്ച നടത്തി.
ഇറ്റാലിയൻ പ്രധാനമന്ത്രി പ്രഫ. ഗീസപ്പെ കോണ്ടിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുകയും പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
കോണ്ടി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇന്ത്യൻ പ്രതിനിധിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. ഏഴുദിവസത്തെ യൂറോപ്പ് സന്ദർശനത്തിനായി ഞായറാഴ്ചയാണു സുഷമ പുറപ്പെട്ടത്. ഇറ്റലി, ഫ്രാൻസ്, ലക്സംബർഗ്, ബെൽജിയം രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.