വഡോദര: രജപുത്ര യുദ്ധനേതാവ് മഹാറാണാ പ്രതാപിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് വാഡിയിൽ നടന്ന ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. പോലീസുകാർ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കല്ലേറിൽ നിരവധി വാഹനങ്ങളും മതസ്ഥാപനങ്ങളുടെ ജനൽച്ചില്ലുകളും തകർന്നു. രജപുത്ര സമുദായങ്ങളുടെ കർണിസേന എന്ന സംഘടനയാണു ഘോഷയാത്ര സംഘടിപ്പിച്ചത്.