ക്രൊയേഷ്യ-നൈജീരിയ പോരാട്ടം ഒരേ ശൈലിയുടെ ഏറ്റുമുട്ടൽ കൂടിയായിരുന്നു. ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോഡാലിച്ചും നൈജീരിയയുടെ തന്ത്രജ്ഞൻ സാലിസു യൂസഫും ടീമിനെ ഇറക്കിയത് 4-2-3-1 ഫോർമേഷനിൽ. പ്രതിരോധത്തിലൂന്നിയ ഈ ശൈലിയിൽ രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാർ അണിനിരക്കുന്നു. ആവശ്യഘട്ടങ്ങളിൽ പ്രതിരോധത്തിലേക്ക് വലിയാനും മധ്യനിരയിൽനിന്ന് ആക്രമണത്തിനു ചുക്കാൻ പിടിക്കാനും ഇത് ഉപകരിക്കും. ഫാൾസ് 9 തന്ത്രം ഫലപ്രദമായി നടപ്പാക്കാൻ ഈ ശൈലിയിലൂടെ സാധിക്കും. 2006 ലോകകപ്പ് സെമിയിൽ ഫ്രാൻസ് ബ്രസീലിനെ കീഴടക്കിയത് ഈ ഫോർമേഷനിൽ അണിനിരന്നായിരുന്നു.
നൈജീരിയയുടെ ഫാൾസ് 9 ആയത് ഇഗ്ഹാലോയും ക്രൊയേഷ്യയുടേത് മാൻസുകിച്ചുമായിരുന്നു. പ്ലേമേക്കർമാരായ ലൂക്ക മോഡ്രിച്ചും റാക്കിറ്റിക്കുമായിരുന്നു ക്രൊയേഷ്യയുടെ ഹോൾഡിംഗ് മിഡ്ഫീൽഡർമാർ. ഇവർക്കു മുന്നിൽ റെബിക്, ക്രമറിക്, പെരിസിക് എന്നിവർ അണിനിരന്നു. നൈജീരിയയുടെ ഹോൾഡിംഗ് മിഡ്ഫീർഡർമാർ ഇറ്റേബോയും എൻഡിഡിയുമായിരുന്നു. വിക്ടർ മോസസ്, ജോണ് ഒബി മികേൽ, അലക്സ് ഇവോബി എന്നിവർ ഇവർക്കു മുന്നിലായി അണിനിരന്നു.
മധ്യനിരയിൽ മോഡ്രിച്ചും റാക്കിറ്റിക്കും അധ്വാനിച്ച് കളിക്കുന്നതാണ് കണ്ടത്. മൈതാനത്ത് മൊത്തം ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്ചിന്റെ സാന്നിധ്യമുണ്ടായിരുന്നു. മോഡ്രിച്ച് 63 പാസുകൾ നടത്തിയപ്പോൾ റാക്കിറ്റിക്ക് 65 പാസുകൾ പൂർത്തീകരിച്ചു. അതിർ എതിരാളിയുടെ കോർട്ടിൽ മോഡ്രിച്ച് 41ഉം റാക്കിറ്റിക്ക് 28ഉം പാസുകൾ നല്കി. 85.7 ശതമാനമായിരുന്നു മോഡ്രിച്ചിന്റെ പാസിംഗ് കൃത്യത. റാക്കിറ്റിക്കിന്േറത് 86.2ഉം.
മാൻ ഓഫ് ദ മാച്ച്
ക്രൊയേഷ്യയുടെ ആദ്യ ഗോളിന് മോഡ്രിച്ചിന്റെ കോർണറാണ് വഴിയൊരുക്കിയത്. പിന്നീട് പെനാൽറ്റിയിലൂടെ ഗോൾ നേടുകയും ചെയ്തു. പാസിംഗിലും താരം മികച്ചുനിന്നു.
കളിയിലെ കണക്ക്
ക്രൊയേഷ്യ നൈജീരിയ
20 ഫൗൾസ് 16
2 മഞ്ഞക്കാർഡ് 1
2 ഓഫ് സൈഡ് 1
6 കോർണർ കിക്ക് 5
53% പന്തടക്കം 47%
പ്രതിരോധത്തിലൂന്നിയ കളി
01:06 AM Jun 18, 2018 | Deepika.com