മോസ്കോ: ലോകകപ്പ് മത്സരത്തിനിടെ അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ ദക്ഷിണ കൊറിയൻ ആരാധകർക്കു നേരേ വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണം. മോസ്കോയിലെ സ്പാർടക് സ്റ്റേഡിയത്തിൽ അർജന്റീനയും ഐസ് ലൻഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
വംശീയ വിദ്വേഷപരമായ ആംഗ്യം കാണിച്ചെന്നാണ് മാറഡോണയ്ക്കെതിരായ ആരോപണം. മാധ്യമ പ്രവർത്തകൻ ജാക്വി ഓട്ട്ലിയാണ് സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ഇതേപ്പറ്റി ഫിഫയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ഒട്ട്ലി അറിയിച്ചെങ്കിലും ഫിഫ പ്രതികരിച്ചിട്ടില്ല.
ജോസ് കുന്പിളുവേലിൽ
മാറഡോണ വംശീയ ആരോപണ കുരുക്കിൽ
01:06 AM Jun 18, 2018 | Deepika.com